First FREE English class website in Malayalam
Would you like it ? Do you like it ?
ഇംഗ്ലീഷ് സംസാരിക്കുമ്പോൾ പലർക്കും ഉള്ള ഒരു സംശയമാണ് Do you..... ? would you ....? എവിടെ എങ്ങനെ ഇവ ഉപയോഗിക്കണമെന്ന് അറിയാതെയാണ് പറയുന്നത്. അതുകൊണ്ടുതന്നെ ഇംഗ്ലീഷ് സംസാരിക്കുമ്പോഴും പറയുമ്പോഴും നമ്മൾ ഉദ്ദേശിച്ച ഫലവും ലഭിക്കാറില്ല. തന്നെയുമല്ല നമ്മളെ കുറിച്ച് പലരും തെറ്റിദ്ധരിച്ചുപോകുകയും ചെയ്യും. അത് ഒരുപക്ഷെ നമ്മുടെ ജോലിയെത്തന്നെ അല്ലെങ്കിൽ നമ്മുക്ക് കിട്ടുവാൻ പോകുന്ന അവസരത്തെത്തന്നെ ഇല്ലാതാക്കും. അതുകൊണ്ടു Do you..... ? would you ....? ഇവയുടെ അർത്ഥ വ്യത്യാസവും നമ്മൾ ഇംഗ്ലീഷ് പഠിക്കുമ്പോൾ നല്ലതുപോലെ അറിഞ്ഞിരിക്കണം.
Do you..... ? would you ....? ഇവയുടെ അർഥം എല്ലാം ഫലത്തിൽ ഒന്നുതന്നെയാണ് പക്ഷെ അത് മനസിലാക്കാതെ സംസാരിച്ചാൽ നമ്മൾക്ക് ഒരുഫലവും ലഭിക്കില്ല. തന്നെയുമല്ല കയ്യിൽ ഉള്ളത് ചിലപ്പോൾ പോകുകയുംചെയ്യും.
അപ്പോൾ നമുക്ക് കാര്യത്തിലേക്കു കടക്കാം .
Do you like it ? ഉം would you like it ? രണ്ടിൻറ്റെയും അർഥം താങ്കൾക്ക് ഇത് ഇഷ്ട്ടമാണോ എന്നാണ്.
ഉദാഹരണത്തിന്:- നമ്മളുടെ വീട്ടിൽ ഒരു ഗസ്റ്റ് വന്നു എന്ന് വിചാരിക്കുക. അപ്പോൾ നമ്മൾ സാധാരണ ചോദിക്കാറുണ്ട് തങ്ങൾക്ക് ചായയാണോ കാപ്പിയാണോ ഇഷ്ടമെന്ന്. അത് അറിഞ്ഞിട്ടുവേണം നമ്മൾക്ക് അദ്ദേഹത്തിന് അത് കൊടുക്കുവാൻ. അതിനുവേണ്ടി നമ്മൾ ഇംഗ്ലീഷിൽ ചോദിക്കുന്നത് Do you like Coffee or Tea എന്നാണ്. പക്ഷെ അങ്ങനെ നമ്മൾ ചോദിക്കുമ്പോൾ അതിൽ ഒരു കളിയാക്കൽ ഒളിഞ്ഞു കിടപ്പുണ്ട്. കാരണം. നമ്മൾ ചോദിച്ച ചോദ്യം ശരിതന്നെ പക്ഷെ ഇംഗ്ലീഷിൽ അങ്ങനെ ചോദിച്ചാൽ തങ്ങൾക്കു കാപ്പിയാണോ ചായയാണോ പൊതുവെ കുടിക്കാറ് എന്ന് ആണ് അത് എനിക്ക് ഒന്ന് അറിഞ്ഞാൽ മാത്രം മതി എന്നാണ്. അതായതു അവർ ചായ എന്ന് പറഞ്ഞാലും കാപ്പി എന്ന് പറഞ്ഞാലും നമ്മൾക്ക് കൊടുക്കുവാൻ ആഗ്രഹം ഇല്ല എന്നാണ്. നമ്മൾക്ക് ഒന്ന് അറിയുവാൻ വേണ്ടി മാത്രം ചോദിച്ചതാണ്എന്നാണ് ഇംഗ്ലീഷിൽ ഉള്ള അർഥം. പക്ഷെ നമ്മൾക്ക് കൊടുക്കുവാൻ ആഗ്രഹം ഉണ്ടെങ്കിൽ നമ്മൾ ചോദിക്കേണ്ടത് would you like Coffee or Tea? എന്നാണ്. അതായതു ഇങ്ങനെ ചോദിച്ചാൽ നമ്മൾക്ക്
Coffee or Tea കൊടുക്കാൻ ആഗ്രഹമുണ്ട് എന്നാണ്.
കൂടുതൽ അറിയുവാൻ താഴെകാണുന്ന ഞങ്ങളുടെ വീഡിയോ കാണുക അല്ലെങ്കിൽ ഞങ്ങളുടെ ക്ലാസിൻറ്റെ ഗ്രാമർ ബുക്ക് ( Printed note ) കാണുക. ബുക്ക് കാണുവാൻ താഴെകാണുന്ന രണ്ടാമത്തെ വീഡിയോ കാണുക. .