First FREE English class website in Malayalam

FREE English class website in Malayalam. Ww give FREE English class to all school college students and IELTS & OET students. More over we give one Free English grammar.

ഞാൻ അയ്യപ്പൻറ്റെ ശക്തി
     അറിഞ്ഞ നിമിഷം ....

എല്ലാം ഞാൻ ചുരുക്കിയാണ് പറയുന്നത്.

           ബിസ്നെസ്സിൽ  കിട്ടുവാൻ ഉള്ള പൈസ കിട്ടാതെ വന്നപ്പോൾ ഞാൻ ആത്മഹത്യയുടെ വക്കിൽ എത്തിയ സമയം. സഹായത്തിനു വീട്ടുകാർപോലും ഇല്ലാത്ത സമയം. എല്ലാം കഴിഞ്ഞു എന്ന് കരുതി. ജീവിതം അവസാനിപ്പിക്കാൻവരെ  തീരുമാനിച്ചു. പക്ഷെ ആത്മഹത്യചെയ്യുവാൻ എനിക്ക് താല്പര്യമില്ല  മറിച്ചു ഏതെങ്കിലും ആക്‌സിഡന്റിൽ ( Accident )  ആവണം മരണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഓരോ ദിവസം ചെല്ലുംതോറും പ്രശനങ്ങൾ കൂടിക്കൊണ്ടേയിരിക്കുന്നു. എന്തുചെയ്യണമെന്ന് ഒരുപിടിയുമില്ല, എല്ലാം മടുത്തു.

            അപ്പോഴാണ് എൻറ്റെ ഒരു സുഹൃത്ത് പറയുന്നത് നീയൊന്നു ശബരിമലയിൽ പോയിവഎന്ന് (അസമയത്  ശബരിമല സീസൺ തുടങ്ങുവാൻ പോകുകയാണ്). അങ്ങനെ വൃശ്ചികം 1 മുതൽ ഞാൻ വൃതം എടുക്കുവാൻ തുടങ്ങി. ആദ്യമായാണ് ശബരിമലക്ക് പോകുന്നതുകൊണ്ട് വലിയ അറിവൊന്നും എനിക്ക് ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ എൻറെ സുഹൃത്ത് ഒരു ഗുരുസ്വാമിയെയും ശബരിമലക്ക് പോകുവാൻ എനിക്ക് ഏർപ്പാടാക്കിത്തന്നു.

          അങ്ങനെ 41 ദിവസത്തെ വൃതം എടുക്കുവാൻ എൻറെ ഗുരുസ്വാമി പറഞ്ഞു. എന്നും അതിരാവിലെ എഴുനേറ്റ് കുളിച്ചു അമ്പലത്തിൽപോകണം, കറുത്ത മുണ്ടും ഷർട്ടും ധരിക്കണം, ചെരുപ്പ് ഇടരുത്, പിന്നെ ഇറച്ചി മീൻ എന്നിവയൊന്നും കഴിക്കരുത് എന്നുപറഞ്ഞു കൂടെ മറ്റുപല ഓർഡറുകളും എനിക്ക് തന്നു. കാരണം ഈ ഓർഡറുകളിൽ ഏതെങ്കിലും ഒന്ന്തെറ്റിച്ചുപോയാൽ പിന്നെ അയാൾ (ആ സാമി) ശബരിമലയിൽനിന്ന് തിരിച്ചു വീട്ടിൽ വരില്ലാഎന്നും എൻറെ ഗുരുസ്വാമി കൂട്ടിച്ചേർത്തു. ശരിയാണ്, പുലിപിടിച്ചോ ആനച്ചവിട്ടിയോ പാമ്പുകടിച്ചോ അല്ലെങ്കിൽ വല്ല ആക്സിഡന്റിലോ മറ്റോ ചാകുമെന്ന് ഞാനും കേട്ടിട്ടുണ്ട്. അങ്ങനെ വൃതം  അതിശക്തമായി നടക്കുന്നു. പക്ഷെ ഓരോദിവസം ചെല്ലുംതോറും എൻറെ പ്രേശ്നങ്ങൾ കൂടിക്കൊണ്ടേയിരിക്കുന്നു. ഒരുജോലിയിലും ശ്രെദ്ധിക്കുവാൻ പറ്റാതെയായി, മനസ് ആകെത്തളർന്നു. പിന്നെ മനപ്പൂർവം ഞാൻ വ്രതം തെറ്റിക്കുവാൻ തുടങ്ങി. ഗുരുസ്വാമിഎന്നോടുപറഞ്ഞ എല്ലാ ഓർഡറുകളും തെറ്റിച്ചു. ഞാൻ നേരത്തെ പറഞ്ഞപോലെ ആത്മഹത്യ ചെയ്യുവാൻ താല്പര്യമില്ലാത്തതുകൊണ്ട് വൃതം തെറ്റിച്ചാൽ ഞാൻ പണ്ട് കേട്ടതുപോലെ മാറ്റ് ഏതെങ്കിലും വഴിയിൽ മരിക്കുമെന്ന് / ചാകുമെന്ന് ഉറപ്പിച്ചു.

       ഏകദേശം 15 ദിവസത്തെ വൃതം കഴിഞ്ഞപ്പോൾത്തന്നെ എൻറെ ഗുരുസ്വാമിക്ക് മനസിലായി ഞാൻ എല്ലാ ഓർഡറുകളും തെറ്റിച്ചെന്ന്. അതുകൊണ്ട് ഗുരുസ്വാമിക്കും ഭയമായി എന്നെ ശബശബരിമലക്കു  കൂടെകൊണ്ടുപോകുവാൻ. അദ്ദേഹത്തിനും എൻറെ എല്ലാ പ്രശനങ്ങളും അറിയാവുന്നതാണ്.  41 ദിവസത്തെ വ്രതവും കഴിഞ്ഞു ഞങ്ങൾ ഒരു ഓംനി കാറിൽ ശബരിമലക്ക് യാത്ര തുടങ്ങി.

      അങ്ങനെ വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോൾ നിലബൂർ എത്തുന്നതിന് മുന്നെ കാട്ടിൽ വെച്ച് ഒരു മുയാൽ റോഡിനുകുറുകെ ഓടുന്നതുകണ്ടു. മുയലിൻറെ അടുത്ത് എത്തുമ്പോഴേക്കും പുള്ളിക്കാരൻ റോഡ് ക്രോസ് ചെയ്തു. അതുകൊണ്ട് മുയലിനെ ശരിക്ക് കാണുവാൻവേണ്ടി ഞാൻ റോഡിന് പുറത്തേക്ക് കാർ ഇറക്കി. കാർ വന്ന സ്പീഡ് 30 ആയതുകൊണ്ട് റോഡിന് പുറത്തേക്ക് ചാടിച്ചകാർ കശക്തമായി കുലുങ്ങി, കാർ ഞാൻ നിർത്തി. അസമയംകൊണ്ടു മുയൽ കാട്ടിലേക്ക് കയറി. അപ്പോഴേക്കും ഉറക്കത്തിൽ ആയിരുന്ന രണ്ട് സ്വാമിമാരും ചാടി എഴുനേറ്റു ബഹളം വെക്കുവാൻതുടങ്ങി. അവർ വിചാരിച്ചു കാർ ആക്സിഡന്റ് ആയതാണെന്ന്. കാരണം കാറിൻറെ പകുതിയോളം റോഡിന് പുറത്തായിരുന്നു. ഞാൻ പറഞ്ഞതൊന്നും അവർ  വിശൊസിച്ചില്ല. അവസാനം ഇരുപത് മിനിറ്റോളം കഴിഞ്ഞു പത്തനംതിട്ട കോന്നിവരെ കാറിൽ പോകാമെന്ന് പറഞ്ഞു കാർ അവിടെനിന്നും എടുത്തു. കാരണം കോന്നിയിലാണ്  ഗുരുസ്വാമിയുടെ ഒരു ബന്ധുവീട്. അവിടെ കാർ ഇട്ട് കെട്ടുമുറുക്കി ശബരിമലക്ക് KSRTC- യിൽ  പോകാൻതീരുമാനിച്ചു. നേരത്തെ പമ്പവരെ കാറിൽ പോകാമെന്നാണ് തീരുമാനിച്ചിരുന്നത്. പക്ഷെ ഈ പ്രശ്നം കാരണം ഗുരുസ്വാമി അത് വേണ്ടെന്നുവെച്ചു. കാരണം പത്തനംത്തിട്ട മുതൽ പമ്പവരെ കാടും കൊടും വളവും വന്യമൃഗങ്ങളും അഗാധമായ ഗർത്തങ്ങളുമാണ്.  അവിടെ ഇങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ പൊടിപോലും കിട്ടില്ല. അതായിരുന്നു പ്രധാന പ്രശ്നമെന്ന് പിന്നീട് അവിടേക്കുപോയപ്പോൾ എനിക്ക് മനസിലായി.

          പിറ്റേ ദിവസം ഉച്ചയ്ക്ക് രണ്ടു മണിയോകൂടി ഞങ്ങൾ പത്തനംതിട്ട കോന്നിയിലുള്ള ഗുരുസ്വാമിയുടെ ബന്ധുവിന്റെ വീട്ടിലെത്തി. വണ്ടി അവരുടെ വീട്ടിൽ ഇട്ടതിനുശേഷം അവരുടെ വീടിന് അടുത്തുകൂടി ഒഴുകുന്ന നദിയിൽ പോയി കുളിച്ച് തൊട്ടടുത്തുള്ള ക്ഷേത്രത്തിൽ നിന്നും കെട്ടുനിറച്ച് രാത്രി 7 മണിയോടുകൂടി കോന്നിയിൽനിന്നും പമ്പയ്ക്ക് KSRTC ബസ്സിൽ യാത്ര തുടങ്ങി. അപ്പോഴും എൻറെ ഭയം കൂടികൊണ്ടേയിരിക്കുകയായിരുന്നു. പത്തനംതിട്ട മുതൽ പമ്പവരെ അതിഭയങ്കരമായ കാടും കൊടും വളവുകളും വന്ന്യാമൃഗങ്ങൾ ഉള്ളസ്ഥലവും അഗാധമായാ ഗർത്തങ്ങളുംഉള്ള സ്ഥലത്തുകൂടിയാണ് ബസ് പോകുന്നതെന്നും, എന്തെങ്കിലും സംഭവിച്ചാൽ പൊടിപോലും കിട്ടില്ല എന്ന് ഗുരുസ്വാമി എന്നോട് പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ബസ്സിന്റെ മുൻസീറ്റിൽ ഇരുന്ന് എല്ലാം ഞാൻ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഏകദേശം പത്തുമണിയോടുകൂടി ബസ് പമ്പ ത്രിവേണി പാലത്തിനടുത്ത് എത്തി. എല്ലാവരും ബസ്സിൽനിന്നും പുറത്തിറങ്ങി. ഞാനും പുറത്തിറങ്ങി ചുറ്റുംനോക്കി. പമ്പ മുഴുവൻ കാട് ആണെന്നാണ് എന്നോട് ഗുരുസ്വാമി പറഞ്ഞിരുന്നത്. പക്ഷെ അവിടെ മുഴുവൻ അയ്യപ്പന്മാരും ഭയങ്കര വെളിച്ചവും ആയിരുന്നു. അതുകൊണ്ടുതന്നെ അവിടെ എനിക്ക് ഒന്നും സംഭവിക്കില്ല എന്ന് ഒരു സംശയവും ഉണ്ടായിരുന്നു. പമ്പ വരെ ഒന്നും സംഭവിക്കാത്തതുകൊണ്ട് പമ്പയിൽ എന്തെങ്കിലും സംഭവിക്കുമെന്നാണ് ഞാൻ വിചാരിച്ചിരുന്നത്. 

                      അതിശക്തമായ തണുപ്പിൽ പമ്പയിൽ കുളിച്ച് ഒരുചൂട് കപ്പയും കഞ്ഞിയും കഴിച്ച് 12 മണിയോടുകൂടി ഞങ്ങൾ പമ്പയിൽനിന്നും സന്നിധാനത്തേക്ക് യാത്രതുടങ്ങി. രാത്രിയായാലും ട്യൂബ് ലൈറ്റിന്റെ വെളിച്ചത്തിൽ വഴിയുടെ രണ്ട്ഭാഗത്തും വഴിയോട് ചേർന്ന് ഘോര വനം ഞാൻകണ്ടു. ഗുരുസ്വാമി എന്നോട് ഇടയ്ക്കിടയ്ക്ക് പറയുന്നുണ്ടായിരുന്നു കാടിനോട് ചേർന്ന് നടക്കല്ലേ എന്ന്, സ്വാമിമാരുടെ ഇടയിൽകൂടി നടക്കൂ എന്ന്.ഞാൻ അതൊന്നു വകവെക്കാതെ വഴിയുടെ ഇടതുഭാഗം കാടിനോട് ചേർന്ന് നടന്നുകൊണ്ടേയിരുന്നു. അന്ന് വഴിയുടെ രണ്ടു സൈഡിലും ഇന്നത്തെപ്പോലെ  ഇരുമ്പുകൊണ്ടുള്ള ബാരിക്കേട്  നിർമ്മിച്ചിട്ടില്ല. പിടിച്ചു കയറുവാൻ വഴിയുടെ നടുവിൽ കമ്പിയും ഉറപ്പിച്ചിട്ടില്ലായിരുന്നു. സന്നിധാനം വരെ ഗുരു സ്വാമിയുടെ വാക്കുകൾ കേൾക്കാതെ  ഞാൻ കാടിനോട് ചേർന്ന് തന്നെ നടന്നു. കാരണം മൃഗങ്ങൾക്ക് എന്നെ വളരെപെട്ടെന്ന് അറ്റാക്ക് ചെയ്യുവാൻ ഉള്ള സൗകര്യത്തിൽതന്നെ ആയിരുന്നു ഞാൻ നടന്നിരുന്നത്. എൻറെ മനസ്സിൽ അപ്പോഴും ഉറച്ച വിശ്വാസം ആയിരുന്നു സന്നിധാനത്തു എത്തുന്നതിന് മുന്നേ തന്നെ എന്നെ വല്ല പുലിയോ ആനയോ പാമ്പോ മറ്റോ കൊല്ലുമെന്ന്. ഈസമയത്തൊക്കെയും ഞാൻ ശരണംവിളികൾ പൂർണമായും നിറുത്തിയിരുന്നു.ഇടക്കിടക്ക് മനസ്സിൽ അയ്യപ്പനെ വെല്ലുവിളിക്കുന്നും ഉണ്ടായിരുന്നു. അയ്യപ്പനും ശക്തിയുണ്ടെങ്കിൽ എന്നെ പുലി പിടിക്കട്ടേ എന്ന്. ഇടക്കിടക്ക് കാട്ടിന് ഉള്ളിലേക്ക് കയറി മൂത്രമൊഴിക്കാൻ എന്നപോലെ പോകുകയും ചെയ്തിരുന്നു. അന്ന് ഇന്നത്തെപോലെ ബാത്റൂം ഉണ്ടായിരുന്നില്ല. അങ്ങനെ വെളുപ്പിന് 2 മണിയോടുകൂടി ഞങ്ങൾ നടപന്തലിൻറെ അവിടംവരെ എത്തി.

                                ഏകദേശം 2 മണിക്കൂറിൽകൂടുതൽ ലൈനിൽ നിന്നതിനുശേഷം നടതുറന്നപ്പോൾ ഞങ്ങൾ പതിനെട്ടാം  പടിവരെ എത്തി ഇനി ഉടനെ എന്തെകിലും സംഭവിക്കും എന്ന് കരുതികൊണ്ട് പതിനെട്ടാംപടി കയറുവൻതുടങ്ങി. ഞാൻ വിറക്കാനും തുടങ്ങി.നിങ്ങൾ വിചാരിക്കുന്ന ശബരിമലയിലെ തണുപ്പിൻറെ വിറയൽ അല്ല, പേടിച്ചുള്ള വിറയൽ ആണ്. അങ്ങനെ പടികൾ എല്ലാം കയറി ഞങ്ങൾ ദർശനവും വളരെ സുഖകരമായി നടത്തിയെന്ന് ഗുരുസ്വാമിയും കൂടെയുള്ള സ്വാമിയും പറയുന്നുണ്ടായിരുന്നു. ശരിക്കും പറഞ്ഞാൽ ഞൻ ശ്രീകോവിലിൻറ്റെ ഉള്ളിലേക്ക് നോക്കിയെന്നുപോലും എനിക്ക് ഓർമലയില്ലായിരുന്നു. കാരണം, എന്തെങ്കിലും സംഭവിച്ചു ഞാൻ ഇപ്പൊ ചത്തുവീഴും എന്നുള്ള ചിന്തയിലായിരുന്നു. ഞാൻ എങ്ങനെനടക്കുന്നെന്നുപോലും എനിക്ക് ഒരുപിടിയും ഉണ്ടായിരുന്നില്ല.

                   ഏകദേശം ആറുമണിയോടുകൂടി ദർശനം കഴിഞ്ഞു ഞങ്ങൾ അമ്പലത്തിന് പുറത്തുവന്ന് വിരിവെച്ചു കെട്ട് അഴിച്ചു നെയ്‌തേങ്ങ ഉടച്ചു അഭിഷേകത്തിനുപോകുവാൻ ഞങ്ങൾ ഇരുന്നു. എന്നെഅവിടെ ഇരുത്തി ( ഞാൻ ഇനിയും വരുന്നില്ല എന്നുപറഞ്ഞതുകൊണ്ട് )  അവർ വീണ്ടും ദര്ശനത്തുനുപോയി. എനിക്ക് ഒന്നും സംഭവിക്കാത്തതുകൊണ്ട് ഞാൻ അപ്പോഴും അയ്യപ്പനെ വെല്ലുവിളിക്കുന്നുണ്ടായിരുന്നു. കാരണം എനിക്ക് തിരിച്ചുപോരുവാൻ താല്പര്യം ഇല്ല, അതാണ് സത്യം. പിന്നെ അടുത്തസമാധാനം എന്നുള്ളത് ശബരിമലയിൽനിന്നും പമ്പവരെയും നല്ല കാടാണ് എന്ന് ഗുരുസ്വാമി പറഞ്ഞതാണ്. അഭിഷേകം എല്ലാം അവർകഴിപ്പിച്ചു ഞങ്ങൾ 10 മണിയോടുകൂടി പുറപ്പെട്ടു 12 മണിയോടുകൂടി പമ്പയിൽ എത്തി അതുവരേയും ഒന്നും സംഭവിച്ചില്ല. പമ്പയിൽ എത്തിയപ്പോൾ ഞാൻ പറഞ്ഞു എനിക്ക് ഒന്ന് പമ്പയിൽ കുളിക്കണമെന്ന്. മാറ്റൊന്നുംകൊണ്ടല്ല തലേദിവസം ഞാൻ പമ്പയിൽകുളിച്ചപ്പോൾ എനിക്ക് വളരെ എനർജി കിട്ടിയതുപോലെ തോന്നിയിരുന്നു. മറ്റൊന്ന് എനിക്ക് കാട്, കാട്ടുമൃഗങ്ങൾ വളരെ ഇഷ്ടമാണ് കൂടെ കാട്ടിൽക്കൂടി ഒഴുകിവരുന്ന വെള്ളത്തിൽ കുളിക്കുവാനും വളരെ ഇഷ്ട്ടമാണ്. കുളികഴിഞ്ഞു കപ്പയും കഞ്ഞിയും കഴിച്ചു KSRTC സ്റ്റാൻഡിൽ വന്ന് വണ്ടിയിൽ കയറി. തിരിച്ചു കോന്നിയിൽ എത്തുന്നതുവരെയും ഒന്നും സംഭവിച്ചില്ല.

                      കോന്നിയിൽ വന്നു ഗുരുസ്വാമിയുടെ ബന്ധുവിൻറെ വീട്ടിൽ എത്തിയപ്പോൾ വീട്ടുകാർ എന്നോട് പറഞ്ഞു " എൻറെ ഓഫീസിൽ നിന്ന് വിളിച്ചിരുന്നു ശബരിമലയിൽനിന്നു വന്നാൽ എന്നോട് അങ്ങോട്ട്  തിരിച്ചുവിളിക്കണമെന്ന് ". ശബരിമലക്ക് പോകുവാൻ ഇവിടെ വന്നപ്പോൾത്തന്നെ ഞാൻ എൻറെ ഓഫീസിൽ വിളിച്ചു ഇവിടുത്തെ ഫോൺ നമ്പർ കൊടുത്തിരുന്നു.( അന്ന് ഇന്നത്തെപോലെ മൊബൈൽ ഫോൺ ഇറങ്ങീട്ടുണ്ടായിരുന്നില്ല ). അങ്ങനെ ഞാൻ തിരിച്ചുവിളിച്ചപ്പോൾ, എനിക്ക് സന്തോഷവും സങ്കടവും വിഷമവും, എല്ലാം തോന്നി. കാരണം എനിക്ക് ഒരു വലിയ തുകയുടെ ലോൺ അപ്രൂവ് ആയിരിക്കുന്നുഎന്ന്. ഒപ്പിട്ട് പൈസ വാങ്ങിയാൽമതിയെന്ന് മാത്രം. ഞാൻ അവിടെ ലോണിനുവേണ്ടി അപേക്ഷ കൊടുത്തോയെന്നുപോലും എനിക്ക് ഓർമയില്ല. ഇതുകേട്ടപ്പോൾ ഒരുകാര്യം മനസിലായി, ഇനി എനിക്ക് ഒന്നും സഭവിക്കില്ലെന്ന്. അയ്യപ്പൻ എൻറെ മനസാണ് അറിഞ്ഞതെന്ന്.

ഇത് ഇപ്പോൾ എഴുതുമ്പോഴും എൻറെ കണ്ണുകൾ നിറയുന്നു.

                     അതിനുശേഷം എല്ലാവർഷവും ഞാൻ മുടങ്ങാതെ നല്ലപോലെ 41 ദിവസത്തെ നുയമ്പെടുത്തു അയ്യപ്പനെ കാണുവാൻ ശബരിമലക്ക് പോകുന്നു. ഇപ്പോൾ ഞാൻ ഒന്നും അയ്യപ്പനോട് ചോദിക്കാറുമില്ല. എല്ലാം എനിക്ക് കിട്ടുന്നുണ്ട് 

 
ഇതാണ് ഞാൻ അയ്യപ്പൻറ്റെ ശക്തി

അറിഞ്ഞ നിമിഷം ....

                                                                                                               എൻറെ അനുഭവം        

                                                                                                             സ്വാമിയേ ശരണമയ്യപ്പ
                                                                                                                               Kannan
                                                                                                                               Kottayam