First FREE English class website in Malayalam

FREE English class website in Malayalam. Ww give FREE English class to all school college students and IELTS & OET students. More over we give one Free English grammar.

           ഇംഗ്ലീഷ്ഇൽ ആയിരകണക്കിന് ക്രിയകൾ ഉണ്ട് അവ എല്ലാം പഠിച്ചിട്ട് നമ്മൾക്ക്  ഇംഗ്ലീഷ് പഠിക്കുക എന്നുള്ളത് അത്ര എളുപ്പമുള്ള കാര്യമല്ല. പക്ഷെ അത്യാവശ്യത്തിനു നമ്മൾ കുറച്ചു ക്രിയകൾ (Verbs) അറിഞ്ഞിരിക്കണം അവയെയാണ്  ഇവിടെ  കൊടുത്തിരിക്കുന്നത്‌. ഇവയുടെ വീഡിയോ ആയി കാണനമെന്ഗിൽ ഞങ്ങളുടെ youtube channel-ഇൽ നോക്കുക.  ഈ ക്രിയകൾ ശരിയയാരൂപത്തിൽ നല്ലത്പോലെ പഠിക്കാതെ ഇംഗ്ലീഷ്ൻറെ പരിസരത്തുപോലും നമുക്ക് ചെല്ലാൻ പറ്റുകയില്ല.  . അതുകൊണ്ടാണ് ഈ ക്രിയകൾഎങ്കിലും നല്ലതുപോലെ  നമ്മൾ പഠിച്ചിരിക്കണം  എന്ന് പറയുന്നത്. ബാക്കിയുള്ള ക്രിയകൾ നമുക്ക് വഴിയെ പഠിക്കാവുന്നത്തെ ഉള്ളൂ.

            ഇംഗ്ലീഷ്ഇൽ ഓരോ ക്രിയകൾക്കു
3 രൂപങ്ങൾ വീതം ഉണ്ട്. അതായതു present,  past &   past participle  എന്ന്. 
ഇവരെ ചിലർ V 1,  V 2,  V 3    എന്നും വിളിക്കാറുണ്ട്. എന്തായാലും എല്ലാം ഒന്നുതന്നെ.

         ഇംഗ്ലീഷ്ഇൽ 3 കാലങ്ങൾ ആണ് ഉള്ളത് 
Present, Past,  Future എന്നും. ഇതിൽ 

Present   എന്ന് പറഞ്ഞാൽ വർത്തമാന  കലവും  
Past       എന്ന് പറഞ്ഞാൽ ഭൂതകാലവും 
Future    എന്ന് പറഞ്ഞാൽ ഭാവി കലവും ആണ് 

 

ഉദ :-
I go         ഞാൻ പോകുന്നു 
         
I went      ഞാൻ പോയി 
         
I will  go   ഞാൻ പോകും 


അപ്പോൾ ചിലർക്ക് തോനിയേക്കാം എന്താണ്  ഈ gone (go    went     gone )എന്ന് പായുന്നത്. പലരുടേയും വിചാരം ഈ gone എന്ന് പറയുന്നത് go യുടെ Future  tense ആണെന്നാണ്. പക്ഷെ അല്ല. gone-നെ കുറിച്ച്   പിന്നീട് ക്ലാസ്സിൽ പറയുന്നതാണ്‌.

ഉദ :-

I go to Kumarakom every year
ഞാൻ  എല്ലാ വർഷവും കുമരകത്തേക്ക്  പോകുന്നു/പോകാറുണ്ട്. (നമ്മൾ പതിവായി ചെയ്യുന്ന കാര്യങ്ങൾ പറയുവാൻ ആണ് ഈ Simple Present tense ഉപയോഗിക്കുന്നത്).

           പക്ഷെ വർത്തമാന കാലത്തിൽ  കർത്താവ്‌ ഏകവചനം (Third person singular. He / She / It) ആണ്എങ്കിൽ നമ്മൾ ക്രിയയുടെ കൂടെ s എന്നോ es എന്നോ കൂടി ചേർക്കണം  എന്നുമാത്രം. അതായത് I go, We go, They go, You go എന്നും She goes, He goes, Teacher goes, Gopi goes എന്നും പറയണം. 

 ഈ  നിയമം  വർത്ത‍മാന കാലത്തിനു മാത്രമേ ഭാതകം ഉള്ളൂ.

I went to school yesterday 

ഞാൻ ഇന്നെലെ  സ്കൂൾളിലേക്ക് പോയി.

 

I will go to Thekkady tomorrow 

ഞാൻ നാളെ  തേക്കടിയിലേക്ക് പോകും.

     
Simple present is used to say any regular actions, like I go to office every day, He goes to church every Sunday, You go to Thekkady every year, etc. But we do not say I am going to office every day, He is going to church every Sunday, I am going to Thekkady every year, etc.

       
Simple past is used to say past actions, like yesterday I went to office. He went to office, etc.

      
Simple future is used to say future actions like, I will go, He will go, you will go to Thekkady, etc.

 

   ഇനി പലർക്കും ഉള്ള ഒരുസംശയമാണ്

Am/Is/Are/Was/Were/Have/Has/Had/Did/Do/Does* ഇവരെ എവിടെ വെക്കണം എവിടെ വെക്കേണ്ട എന്നൊക്കെ. ഇവർ ഇംഗ്ലീഷിലെ വലിയ ഒരു തലവേദനപിടിച്ച ആളുകളാണ്. ഇവരേയും നമ്മൾ നല്ലതുപോലെ കൈകാര്യം ചെയ്യുവാൻ പഠിച്ചിരിക്കണം. അല്ലെങ്കിൽ നമ്മളുടെ ജോലി പോകാനും / ജോലി കിട്ടുവാനും ഇവർ മാത്രം മതി.. അതുതന്നെയാണ് പലർക്കും സംഭവിക്കുന്നതും.*

    ഇനി can/could -ൻറ്റെ ഉപയോഗം എന്താണ് എന്ന് നമുക്ക് നോക്കാം.
can എന്നുപറഞ്ഞാൽ കഴിയും എന്നാണ്.
I can take it - എനിക്ക് ഇത് എടുക്കുവാൻ  കഴിയും
He can read this book -   അവന് ഈ ബുക്ക് വായിക്കുവാൻ കഴിയും എന്നൊക്കെയാണ് ഇതിൻറ്റെ അർഥം.
      

       ഇനി could
I could read this book yesterday -എനിക്ക് ഈ ബുക്ക് ഇന്നെലെ വായിക്കുവാൻ കഴിഞ്ഞു അല്ലെങ്കിൽ സാധിച്ചു എന്നാണ് ഇതിൻറ്റെ അർഥം. ഇവയും  നമ്മൾ പഠിച്ചിരിക്കണം എങ്കിൽ മാത്രമേ നമ്മൾക്ക് ശരിയാ രൂപത്തിൽ ഇംഗ്ലീഷ് പറയുവാൻ കഴിയുകയുള്ളൂ. നമ്മുടെ ദൈനംദിന ജീവിതത്തിൽ ഇംഗ്ലീഷ് പറയുമ്പോൾ  can / could ഉം ഒഴിച്ചുക്കൂടാൻ പറ്റാത്ത ഒന്നാണ്.

Free English class in Malayalam.

Can / could / would / should / Ought / shall  / may  / might / must* / have to / has to* / Should have been* / being* / has been * / have been
 

 Note:-  Special English grammar classes on Saturday and Sunday for School (V to+2) / College students / Office staffs and Business men at Kottayam. For class booking call to 8089 778899 or
Click here 

 Class starts here.  ക്ലാസ് ഇവിടെ തുടങ്ങുന്നു.